---
title: "പാനൂരിൽ താലൂക്കാശുപത്രി, കൂത്തുപറമ്പ് ബ്രാൻഡ് പേരിൽ ഏകീകൃത വിപണന ശൃംഖലയൊരുക്കും ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി യു ഡി എഫിന്റെ പ്രകടന പത്രിക"
english_title: "Taluk Hospital in Panur, unified marketing network to be set up under Koothuparamba brand; UDF's manifesto with popular announcements*"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/351565/Taluk Hospital in Panur, unified marketing network to be set up under Koothuparamba brand; UDF's manifesto with popular announcements*"
published_at: "2026-04-04T16:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69d0f637b3ff5_1001178058.jpg"
keywords: []
---

# പാനൂരിൽ താലൂക്കാശുപത്രി, കൂത്തുപറമ്പ് ബ്രാൻഡ് പേരിൽ ഏകീകൃത വിപണന ശൃംഖലയൊരുക്കും ; ജനപ്രീയ പ്രഖ്യാപനങ്ങളുമായി യു ഡി എഫിന്റെ പ്രകടന പത്രിക

> **Lead Summary:** പാനൂർ (www.panoornews.in(വിദ്യാഭ്യാസ - കാർഷിക ആരോഗ്യ മേഖലകളിൽ സമഗ്ര വികസന വാഗ്ദാനങ്ങളുമായി കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി.

## Article Content

പാനൂർ (www.panoornews.in(വിദ്യാഭ്യാസ - കാർഷിക ആരോഗ്യ മേഖലകളിൽ സമഗ്ര വികസന വാഗ്ദാനങ്ങളുമായി കൂത്തുപറമ്പ് മണ്ഡലം യു.ഡി.എഫ് പ്രകടനപത്രിക പുറത്തിറക്കി.

പാനൂരിൽ നടന്ന ചടങ്ങിൽ യു.ഡി.എഫ് നേതാക്കൾ പ്രകടനപത്രിക പ്രകാശനം ചെയ്തു. കായിക അക്കാദമി ,പിങ്ക് പാക്കേജ് ,അത്യാധുനിക സ്റ്റേഡിയം ,ഹാപ്പി നസ് പദ്ധതി ,നൈപുണി വികസനം ,വിനോദ സഞ്ചാര പദ്ധതികൾ, താലൂക്കാസ്പത്രിയുടെ പൂർത്തീകരണം എന്നിവ നടപ്പിലാക്കുമെന്നാണ് പത്രികയിലെ വാഗ്ദാനങ്ങൾ .കൂത്തുപറമ്പിൻ്റെ വികസന മുരടിപ്പ് പരിഹരിക്കാനാവശ്യമായ പദ്ധതികളാണ് ആവിഷ്ക്കരിച്ച് നടപ്പിലാക്കുകയെന്ന് നേതാക്കൾ പറഞ്ഞു.

വി.സുരേന്ദ്രൻ ,പി.പി .എ . സലാം ,കെ.പി.ഹാഷിം, പി.കെ. ഷാഹുൽ ഹമീദ് , വി.നാസർ, എൻ.എ. റഫീഖ് ,സന്തോഷ് കണ്ണം വെള്ളി , ടി.കെ. ഹനീഫ് ,ടി.ടി. രാജൻ, പി.പി .എ . ഹമീദ് എന്നിവർ ചേർന്നാണ് പ്രകടനപത്രിക പ്രകാശനം ചെയ്തത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/351565/Taluk Hospital in Panur, unified marketing network to be set up under Koothuparamba brand; UDF's manifesto with popular announcements*)